Tuesday, 27 December 2011

ജീവിത കുറിപ്പുകള്‍

ശുദ്ധ പ്രകൃതിയാണ്
തൂവെള്ള കടലാസു പോലെ
ആര്‍കും കുറിക്കാം...
തുറന്ന പുസ്തകം പോലെ.

    ഞാനും കുറിച്ചിരുന്നു
    ശരിയോ....തെറ്റോ..
    അറിയില്ല, ഒരു പക്ഷെ..
    പാഴ് കടലാസായലും..

അര്‍ഥം ഗര്‍ഭം ധരിച്ചതവാം
വിദ്വാന്‍റെ മൌനവുമാവാം
അവിവേകികള്‍ അല്‍പ ജ്ഞാനികള്‍
വഴിമാറി സഞ്ചരിക്കുന്നു.....

    നീയും കുറിച്ചിരുന്നു
    നിനക്ക് അനുവദിച്ചതില്‍
    ചിതറിയ വാക്കുകള്‍
    കൂട്ടി വായിച്ചാല്‍ ഫലശൂന്യം..


എങ്കിലും ഉണ്ടായിരുന്നു ചിലത്
നിനക്കും എനിക്കും
മാത്രം മനസ്സിലാവുന്നത്
അവയാവാം ഫലപ്രദം

    ഒടുവിലെനിക്ക് പറയാം..
    ഇതെന്‍റെ ജീവിതമായിരുന്നു..
    തൂവെള്ള കടലാസ്സില്‍ കോറിയിട്ടത്‌
    അനുഭവങ്ങളായിരുന്നെന്ന്...

മോഹഭംഗം വരാതിരിക്കട്ടെ...
നേരാം ആശംസകള്‍...
അവ മന്ദസ്മിതം വിരിയിച്ചെങ്കില്‍
പുളകിതമാവും എന്‍ ഹൃത്തടം
ഒരുവേളയെങ്കിലും.........

No comments:

Post a Comment